Log in

goodpods headphones icon

To access all our features

Open the Goodpods app
Close icon
headphones
100Biz Strategies

100Biz Strategies

Dhanam

A podcast by Dhanam (in Malayalam) on business strategies and tactics to grow your business in challenging times. The podcast is based on the articles written by noted trainer and author, Dr. Sudheer Babu in Dhanam Business Magazine.
bookmark
Share icon

All episodes

Best episodes

Top 10 100Biz Strategies Episodes

Goodpods has curated a list of the 10 best 100Biz Strategies episodes, ranked by the number of listens and likes each episode have garnered from our listeners. If you are listening to 100Biz Strategies for the first time, there's no better place to start than with one of these standout episodes. If you are a fan of the show, vote for your favorite 100Biz Strategies episode by adding your comments to the episode page.

വിപണിയില്‍ പലരും പല തന്ത്രങ്ങള്‍ പയറ്റുന്നു. ഉപഭോക്താക്കള്‍ക്കറിയാത്ത ചില ബ്രാന്‍ഡ് സീക്രട്ടുകള്‍ ഉണ്ട്. ഇതാ അത്തരമൊരു ടെക്‌നിക് അറിയാം. ധനം 100 ബിസ് സ്ട്രാറ്റജിയുടെ 28 ാം എപ്പിസോഡ് കേള്‍ക്കൂ.
Listen to more Podcasts : https://dhanamonline.com/podcasts

bookmark
plus icon
share episode

ജിയോ വിപണിയില്‍ പയറ്റിയ തന്ത്രം നിങ്ങളുടെ ബിസിനസിനെ പച്ച പിടിപ്പിക്കുന്നതെങ്ങനെ? പോഡ്കാസ്റ്റ് കേള്‍ക്കൂ
Listen to more podcasts : https://dhanamonline.com/podcasts

bookmark
plus icon
share episode

ബിസിനസിലെ ചെലവുകളില്‍ സംരംഭകന്റെ നിരന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. ഓരോ ചെലവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അനാവശ്യ ചെലവുകള്‍ ഇല്ലാതെയാക്കുകയും ചെലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതോടെ ബിസിനസില്‍ നിന്നും പുറത്തേക്ക് പോകുന്ന പണത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കും. ഇത് ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തും.
ലാഭനഷ്ട കണക്കുകളുടെ കളിയിലല്ല യഥാര്‍ത്ഥ ബിസിനസിന്റെ നിലനില്‍പ്പ് എന്ന് മനസിലാക്കുന്ന സംരംഭകര്‍ ക്യാഷ് ഫ്‌ളോ മാനേജ്‌മെന്റ്‌ (Cashflow Management) തന്ത്രം ഫലപ്രദമായി ഉപയോഗിക്കും. ബിസിനസിലേക്കുള്ള പണത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തുകയും ബിസിനസില്‍ പണം നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ തന്ത്രത്തിലൂടെ സംരംഭകര്‍ ചെയ്യുന്നത്. ബിസിനസിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഇത് സഹായകരമാകും.

bookmark
plus icon
share episode

ബിസിനസുകള്‍ മുന്നോട്ടു വെക്കുന്ന മൂല്യത്തെക്കുറിച്ചുള്ള വാഗ്ദാനമാണ് ബിസിനസിന്റെ വിജയം നിശ്ചയിക്കുന്ന തന്ത്രം. ഉപഭോക്താക്കളുടെ മനസ്സറിയുന്ന ബിസിനസുകള്‍ എന്ത് മൂല്യമാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി തിരിച്ചറിയുന്നു.
ഞങ്ങളുടെ മൂല്യം ഇതാണ് എന്ന കേവലമായ വാഗ്ദാനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതല്ല അത് പ്രാവര്‍ത്തികമാക്കുന്നിടത്താണ് ബിസിനസുകള്‍ വിജയിക്കുന്നത്. ബിസിനസുകള്‍ നല്‍കുന്ന മൂല്യം ഉപഭോക്താക്കള്‍ക്ക് അനുഭവേദ്യമാകണമെന്ന് അര്‍ത്ഥം. ടാഗ് ലൈനിലോ പ്രസ്താവനകളിലോ മൂല്യത്തെക്കുറിച്ച് പരാമര്‍ശിച്ചാല്‍ മാത്രം ഈ തന്ത്രം ഫലവത്താവുകയില്ല. ഉല്‍പ്പന്നത്തിലോ സേവനത്തിലോ ഉപഭോക്താക്കള്‍ തൃപ്തരാകുന്നിടത്ത് യഥാര്‍ത്ഥ മൂല്യം ഉണരുന്നു.
ഉപഭോക്താവാണ് താരം. ബിസിനസിന്റെ Value Proposition ആ ബിസിനസ് അയാള്‍ക്ക് എത്ര ഉപയോഗപ്രദമാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉപഭോക്താവ് തന്റെ ആവശ്യങ്ങളെ നിറവേറ്റുന്ന, തൃപ്തിപ്പെടുത്തുന്ന ബിസിനസുകളെ തേടിയെത്തും. യഥാര്‍ത്ഥ മൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബിസിനസുകള്‍ വിജയം നേടുകയും ചെയ്യും.

bookmark
plus icon
share episode

വലിയ റിസ്‌കില്ലാതെ ബിസിനസ് വിജയിപ്പിക്കാനുള്ള മാര്‍ഗം തേടുന്ന സംരംഭകനാണോ നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന തന്ത്രമാണ് ഫ്രാഞ്ചൈസിംഗ് (Franchising). അതായത് മറ്റുള്ളവരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നു. ഇതില്‍ താരതമ്യേന റിസ്‌ക് കുറവാണ്, നിക്ഷേപവും കുറവ് മതി. ബിസിനസിലേക്ക് പങ്കാളികള്‍ നിക്ഷേപിക്കും, അവരിലൂടെ വളരാം, കൂടുതല്‍ ഇടങ്ങളില്‍ ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്യാം.
ഫ്രാഞ്ചൈസര്‍ തന്റെ സാങ്കേതികത (Technology), ട്രേഡ്മാര്‍ക്ക്, ബിസിനസ് ഡിസൈന്‍ അവകാശങ്ങള്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയവ തങ്ങളുടെ പങ്കാളികളുമായി (Franchisees) പങ്കുവയ്ക്കുന്നു. ഫ്രാഞ്ചൈസര്‍ക്ക് ഫ്രാഞ്ചൈസികളുടെ വിഭവങ്ങള്‍ (Resources) തന്റെ ബിസിനസിനായി ഉപയോഗിച്ച് വളരാം. ഫ്രാഞ്ചൈസികള്‍ ഇതിനു പകരമായി ഒരു നിശ്ചിത തുകയോ വരുമാനത്തിന്റെ ഒരു ഭാഗമോ ഫ്രാഞ്ചൈസര്‍ക്ക് നല്‍കുന്നു.
ബിസിനസ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുവാന്‍ സംരംഭകര്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ ഈ തന്ത്രം പ്രയോജനപ്പെടുത്താം. പണത്തിന്റേയോ മറ്റ് വിഭവങ്ങളുടെയോ കുറവുകള്‍ സ്വപ്നങ്ങള്‍ക്ക് തടസ്സമാകുകയില്ല. ആഗ്രഹിക്കുന്നിടത്തോളം വളരാന്‍ ഈ തന്ത്രം ബുദ്ധിപൂര്‍വം ഉപയോഗിക്കാം.

bookmark
plus icon
share episode

റീറ്റയില്‍ ഷോപ്പുകളുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുന്ന ഒന്നാണ് സ്വന്തം പ്രൈവറ്റ് ലേബല്‍ (Private Label) ഉല്‍പ്പന്നങ്ങള്‍. മറ്റ് ബ്രാന്‍ഡുകള്‍ വില്‍ക്കുന്നതിനെക്കാള്‍ ലാഭം സ്വന്തം ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ നിന്നും അവര്‍ നേടുന്നു. പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വിഹിതം കൂട്ടുക എന്നതാണ് തന്ത്രം. സ്വന്തം റീറ്റയില്‍ ഷോപ്പുകള്‍ സ്വന്തം ബ്രാന്‍ഡുകള്‍ കൂടി വില്‍ക്കുവാനും വളര്‍ത്തുവാനുമുള്ള ഇടങ്ങളാണെന്ന് സംരംഭകര്‍ തിരിച്ചറിയേണ്ടതുണ്ട്.

ലാഭത്തില്‍ വലിയൊരു വര്‍ദ്ധന കൊണ്ടുവരാന്‍ റീറ്റയില്‍ ഷോപ്പുകള്‍ക്ക് സ്വന്തം പ്രൈവറ്റ് ലേബല്‍ (Private Label) ബ്രാന്‍ഡുകളെ ആശ്രയിക്കാം. വിപണിയെ അടക്കിഭരിക്കുന്ന ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെക്കാള്‍ കുറഞ്ഞ വിലയില്‍ മേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുമ്പോള്‍ പ്രൈവറ്റ് ലേബല്‍ ബ്രാന്‍ഡുകള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത കൂടുന്നു. മൊത്തം വില്‍പ്പനയുടെ നല്ലൊരു പങ്ക് സ്വന്തം ഉ

bookmark
plus icon
share episode

നിങ്ങൾ ഒരു റെസ്റ്റോറന്റിലേക്ക് എത്തുകയാണ്. റസ്റ്റോറന്റിനകത്തേക്ക് കയറി ഒരു സ്ഥലത്തിരുന്ന് നിങ്ങള്‍ നോക്കുന്നു; എവിടെയാണ് വെയ്റ്റര്‍? കണ്ണുകള്‍ തിരഞ്ഞു. അപ്പോഴതാ നിങ്ങളെ അതിശയിപ്പിച്ച് കൊണ്ട് ഒരു റോബോട്ട് നിങ്ങളുടെ സമീപത്തെത്തുന്നു. റോബോട്ട് നിങ്ങളെ അഭിവാദ്യം ചെയ്യുന്നു, നിങ്ങളോട് ഭക്ഷണം എന്ത് വേണമെന്ന് ചോദിക്കുന്നു. നിങ്ങള്‍ക്ക് കൗതുകം. നിങ്ങള്‍ കൊടുത്ത ഓര്‍ഡര്‍ വാങ്ങി റോബോട്ട് മടങ്ങിപ്പോകുന്നു.

ഇത്തരത്തിലാണ് പുതിയ പല ട്രെന്‍ഡുകളും. ഓരോ ദിവസവും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രവും സാങ്കേതികതയും ജീവിതത്തെ അത്രമേല്‍ മാറ്റിമറിച്ചിരിക്കുന്നു. ബിസിനസുകളിലും ഇത് പ്രതിഫലിക്കുന്നു.

പുതിയ ആശയങ്ങളും ഉല്‍പ്പന്നങ്ങളും കടന്നുവരുന്നു. ജീവിത നിലവാരം വര്‍ധിപ്പിക്കാന്‍ ബിസിനസുകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നു. ആധുനികത പഴമയുടെ മടുപ്പുകള്‍ തുടച്ചുനീക്കുന്നു. നിങ്ങളും ശരിയായ ട്രാക്കില്‍ തന്നെയെന്ന് ഉറപ്പാക്കാന്‍ 'Modernization' അഥവാ ആധുനികവത്കരണം എത്രയുണ്ടെന്ന് നിങ്ങള്‍ക്ക് പരിശോധിക്കാം. എങ്ങനെയാണ് ആധുനികവത്കരണം ബിസിനുകളെ അടിമുടി മാറ്റുന്നത്? നോക്കാം

bookmark
plus icon
share episode

നിങ്ങള്‍ ഈ തയ്യല്‍ക്കാരനെ ശ്രദ്ധിക്കൂ. അയാള്‍ സാധാരണ ഒരു തയ്യല്‍ക്കാരനല്ല. നിങ്ങളുടെ മനസ്സിലുള്ള വസ്ത്രത്തെക്കുറിച്ച് അയാളോട്
സംസാരിക്കൂ. അത് ഡിസൈന്‍ ചെയ്ത്, തയ്ച്ച് അയാള്‍ നിങ്ങള്‍ക്ക് തരും. യഥാര്‍ത്ഥത്തില്‍ ആ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത് ഉപഭോക്താവായ
നിങ്ങള്‍ തന്നെയാണ്. നിങ്ങളുടെ മനസിലുള്ള ആഗ്രഹങ്ങള്‍ക്കനുസരിച്ച് വസ്ത്രം തുന്നുക മാത്രമാണ് തയ്യല്‍ക്കാരന്‍ ചെയ്യുന്നത്. നിങ്ങള്‍ പറയുന്ന
തുണിയില്‍, നിങ്ങള്‍ സ്വപ്നം കാണുന്ന വസ്ത്രം നിര്‍മ്മിക്കുവാന്‍ അയാള്‍ നിങ്ങളെ സഹായിക്കുന്നു.
ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച്, തീര്‍ത്തും അയാള്‍ക്കായി മാത്രം നിര്‍മ്മിച്ചെടുക്കുന്ന വസ്ത്രം. അതുപോലെ
മറ്റൊന്ന് ഉണ്ടാകുക അസാധ്യം. എന്നാല്‍ സാധാരണ വിലയില്‍ അത് ലഭ്യമാകുകയില്ല. നിങ്ങള്‍ ഉയര്‍ന്ന വില തന്നെ നല്‍കേണ്ടി വരും.
അത്തരമൊരു വസ്ത്രം ഒരു ഷോപ്പില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. എന്തെന്നാല്‍ അത് നിങ്ങള്‍ക്കായി മാത്രം നിര്‍മിക്കപ്പെട്ടതാണ്. ഇങ്ങനെ ചില സോഫ്റ്റ് വെയറുകളുണ്ട്, ചില ഇന്റീരിയര്‍ ഡിസൈനര്‍മാരുണ്ട്. ഇത്തരത്തിലാണ് ചിലര്‍ മികച്ച ഉപഭോക്താക്കളെ കൂടെ നിര്‍ത്തുന്നത്. ഈ തന്ത്രത്തെയാണ് ബിസ്പൗക്ക് എന്ന് പറയുന്നത്.

bookmark
plus icon
share episode

ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധയോടും സൂക്ഷ്മതയോടുകൂടി പ്രദര്‍ശിപ്പിക്കുന്നത് വില്‍പ്പന തന്ത്രം കൂടിയാണ്. നിങ്ങളുടെ ബിസിനസിലും ഇത് പ്രയോഗിക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
Listen to more podcasts : https://dhanamonline.com/podcasts

bookmark
plus icon
share episode

Show more best episodes

Toggle view more icon

FAQ

How many episodes does 100Biz Strategies have?

100Biz Strategies currently has 101 episodes available.

What topics does 100Biz Strategies cover?

The podcast is about Business, Podcasts and Management.

What is the most popular episode on 100Biz Strategies?

The episode title 'EP: 99 കാഷ് ഫ്‌ളോ മാനേജ്‌മെന്റ്: ബിസിനസ് വിജയത്തിലെ മൂര്‍ച്ചയേറിയ തന്ത്രം' is the most popular.

What is the average episode length on 100Biz Strategies?

The average episode length on 100Biz Strategies is 5 minutes.

How often are episodes of 100Biz Strategies released?

Episodes of 100Biz Strategies are typically released every 7 days, 1 hour.

When was the first episode of 100Biz Strategies?

The first episode of 100Biz Strategies was released on Jan 15, 2022.

Show more FAQ

Toggle view more icon

Comments